ലോധകമ്മിറ്റി ഉത്തരവ് നടപ്പാക്കുമെന്ന് ബിസിസിഐ

Last Modified ഞായര്‍, 19 ജൂലൈ 2015 (18:53 IST)
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ലോധകമ്മിറ്റി ഉത്തരവ് നടപ്പാക്കുമെന്ന്
ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് വിധി അംഗീകരിച്ച് നടപ്പാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഐപിഎല്ലിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനും വിധിയെക്കുറിച്ച് പഠിച്ച് ഐ.പി.എല്‍ ടീമുകളുടെ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാനുമായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍. ആറു മാസത്തിനകം ബിസിസിഐ ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.

ഈ റിപ്പോര്‍ട്ടിന്‍മേല്‍ ബിസിസിഐ ഭരണസമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം.നേരത്തെ ലോധ കമ്മിറ്റി
ചെന്നൈ സൂപ്പര്‍കിങ്സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ഐപിഎല്ലില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് വിലക്കി നടപടിയെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :