മംഗളൂരുവിൽ അതീവ ജാഗ്രത; കൂടുതൽ പ്രദേശങ്ങളിൽ കർഫ്യൂ; ഇന്റർനെറ്റ് വിച്ഛേദിച്ചു; ഇന്ന് അവധി

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു.

റെയ്‌നാ തോമസ്| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2019 (09:36 IST)
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ അതീവ‌ജാഗ്രത. ഞായറാഴ്ച അർധരാത്രി വരെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.

ബന്ദറിൽ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിനിടെയായിരുന്നു വെടിവയ്‌പ്പ്. നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് വെടിവച്ചു. വെടിയേറ്റ് വീണ ജലീൽ കുദ്രോളിയും നൗഷീനും ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ആദ്യം വാർത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. നഗരത്തിൽ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒൻപതുമണിയോടെയാണ് രണ്ടു പേരുടെ മരണം പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :