ഡൽഹി|
അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 22 ജൂണ്‍ 2020 (12:33 IST)
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണസാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ്
ഭീകരർ വരെ ദില്ലിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഭീകരർ ട്രക്കിൽ തന്നെ ഡൽഹിയിൽ എത്തണമെന്നില്ലെന്നും മറ്റേതെങ്കിലും മാർഗത്തിൽ എത്തിചേരാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്.
അതേസമയം ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ പരിശോധനകൾ കർശനമാക്കി.. എല്ലാ മന്ത്രാലയങ്ങൾക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് - മൂന്ന് ദിവസങ്ങളായി ദില്ലിയിൽ ഉന്നത തല ചർച്ചകൾ നടക്കുന്നുണ്ട്. കൊവിഡ് കേസുകൾ കുത്തനെ കൂടുന്നതും കനത്ത മഴയും വെല്ലുവിളി സൃഷ്ടിക്കുമ്പോളാണ് ഭീകരാക്രമണങ്ങൾക്ക് ഭീകരർ തയ്യാറെടുക്കുന്നത്.