പരാതി നല്‍കാനെത്തിയ അമ്മയ്‌ക്കും മകള്‍ക്കും നേരെ ഇന്‍സ്‌പെക്‍ടറുടെ അശ്ലീല പ്രകടനം

ലക്‍നൌ| ജോര്‍ജി സാം| Last Updated: ബുധന്‍, 1 ജൂലൈ 2020 (13:33 IST)
പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയ അമ്മയ്‌ക്കും മകള്‍ക്കും നേരെ പൊലീസ് ഇന്‍സ്‌പെക്‍ടറുടെ അശ്ലീല പ്രകടനം. അമ്മയെയും മകളെയും നോക്കി സ്വയം ഭോഗം ചെയ്യുന്ന ഇന്‍‌സ്‌പെക്‍ടറുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. തങ്ങള്‍ക്ക് നേരെ ഇന്‍‌സ്‌പെക്‌ടര്‍ നടത്തിയ അതിക്രമം മകളാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ ഭട്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്‌ടറെ സസ്‌പെന്‍ഡ് ചെയ്തു. ഭീഷ്‌മപാൽ സിംഗ് യാദവ് എന്ന ഇന്‍സ്‌പെക്‍ടറാണ് പരാതിക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡിയോറിയ പൊലീസ് സൂപ്രണ്ട് ശ്രീപതി മിശ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :