വിഷവാതകം ശ്വസിച്ച് 13കാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (16:54 IST)
വിഷവാതകം ശ്വസിച്ച് 13കാരിക്ക് ദാരുണാന്ത്യം. ഡല്‍ഹി ദ്വര്‍കയിലെ സെക്ടര്‍ 18എയിലെ പെണ്‍കുട്ടിയാണ് മരിച്ചത്. ശുചിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 31നായിരുന്നു സംഭവം. ഗെയ്‌സറില്‍ നിന്നുള്ള കാര്‍ബണ്‍ഡൈ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചത്. ശുചിമുറിയില്‍ കുളിക്കാന്‍ കയറിയ പെണ്‍കുട്ടിയെ ഏറെനേരം കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :