ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണിയെയും ഖന്നയെയും കോടതിയില്‍ ഹാജരാക്കി

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (14:52 IST)
കൊലക്കേസില്‍ ഷീനയുടെ മാതാവും സ്റ്റാര്‍ ടി വി മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയുമായ ഇന്ദ്രാണി മുഖര്‍ജിയെയും ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെയും കോടതിയില്‍ ഹാജരാക്കി. ഇന്ദ്രാണിയുടെ കാര്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഷീനയ്ക്കൊപ്പം മകന്‍ മിഖൈല്‍ ബോറയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതിന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ വധശ്രമത്തിനും കേസെടുത്തു. അതേസമയം, ഷീനയുടെ കൊലപാതകത്തെ കുറിച്ച് ഇന്ദ്രാണി മൂഖര്‍ജി തുറന്ന് പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെ എല്ലാം വെളിപ്പെടുത്തുമെന്ന് മിഖൈല്‍ ബോറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇതിനിടയില്‍ ഇന്ദ്രാണിയെ പൊലീസ് കസ്റ്റഡിയില്‍ ഉപദ്രവിച്ചെന്ന് കാണിച്ച് ഇന്ദ്രാണിയുടെ അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :