ബഹിരാകാശത്തേക്ക് 2022ൽ ആളെ അയയ്ക്കും, പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി

അപർണ| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (08:28 IST)
രാജ്യം 72ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയാണ് അദ്ദേഹമിപ്പോൾ. ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ വലയുകയാണ്. മഴയും പ്രളയവുമാണ് മിക്കയിടങ്ങളും, മറ്റു ഭാഗങ്ങളിൽ മികച്ച കാലവർഷം ലഭിച്ചു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങൾക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ തുല്യനീതി എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയിൽ വികസിക്കാനാകൂ. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥർ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :