ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 9 ഓഗസ്റ്റ് 2014 (15:46 IST)
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിനെ കീഴ്വഴക്കങ്ങള്‍ മാറ്റി ചരിത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധാരണക്കാര്‍ക്ക് അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുക.
ചെങ്കോട്ടയിലെ പതിനായിരം സീറ്റുകളാണ് സാധാരണക്കാര്‍കായി മാറ്റിവച്ചിരിക്കുന്നത്. നിലവില്‍ ഡല്‍ഹി നിവാസികള്‍ക്കേ ഇതിന് ഭാഗ്യമുള്ളു. ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപമാണ് പൊതുജനങ്ങള്‍ക്കായി സീറ്റുകള്‍ ഒരുക്കുന്നത്.
ഇതിനായി സജ്ജീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ഒരുക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രകള്‍ നല്‍കും. ആഗസ്റ്റ് 15 രാവിലെ 6 മുതല്‍ 10 വരെയാണ് സൗജന്യയാത്ര.
ഇതാദ്യമായാണ് സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക് പൊതുജന പങ്കാളിത്തമുണ്ടാകുന്നത്. ഇത്തവണ മുന്‍ പ്രധാന മന്ത്രി അടല്‍ബിഹാരി വാജ്പേയിക്ക് ഭാരത രത്ന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.