വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു

Last Modified ശനി, 10 ജനുവരി 2015 (08:46 IST)
ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റില്ലാ‍ വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു. ജയ്സല്‍മിര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടമുണ്ടായത്. എന്‍ജിന്‍ തകരാണ് അപകടകാരണമെന്നാണ് സൂചന.

നിരീക്ഷണത്തിന് ഉപയോഗിക്കുന്ന വിമാനമാണിത്. വിമാനത്തില്‍ കാമറയടക്കമുള്ള വ്യോമസേനയുടെ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ആളപായമോ മറ്റു നശഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :