ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (14:17 IST)
കാലം മാറിയാലും ഇന്ത്യക്കാര്‍മാറില്ലെന്ന് പറയുന്നത് എത്ര ശരി. ഗര്‍ഭനിരോധന ഉറ, നാപ്കിനുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അയ്യേ എന്ന ഭാവം ഇപ്പൊഴും പുതുതലമുറയ്ക്കുവരെയുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഏര്‍ളി ചൈല്‍ഡ് ഹുഡ് അസോസിയേഷനും പോഡാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷനുമാണ്
സര്‍വേ നടത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വഭാവം വിലയിരുത്തിയ ശേഷമാണ് നിഗമനത്തിലെത്തിയത്.
ടിവി കാണുന്ന സംയത്ത് കുട്ടികള്‍ അടുത്തുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം പരസ്യങ്ങള്‍ വന്നാല്‍ ഉടന്‍ ചാനല്‍ മാറ്റും. ഇതത്ര അത്യാവശ്യമല്ലല്ലോ? മക്കളുടെ അനാവശ്യചോദ്യങ്ങള്‍ ഒഴിവാക്കാനാന്‍ ഇങ്ങനെ ചെയ്തേ മതിയാകു എന്നൊക്കയാണ് മുതിര്‍ന്നവരുടെ ചിന്തകള്‍
കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ഗര്‍ഭനിരോധന ഉപാധികളുടെയോ
നാപ്കിനുകളുടെയോ പരസ്യം വരുന്നത് പകുതിയോളം രക്ഷിതാക്കളും ഇഷ്ടപ്പെടുന്നില്ല. ഇതില്‍ 33% പേര്‍ അത്തരം പരസ്യം വരുമ്പോള്‍ തീര്‍ച്ചയായും ചാനല്‍ മാറ്റിയിരിക്കും. 2.1 ശതമാനം പേരാകട്ടെ ചാനല്‍ മാറ്റാതെ കുട്ടികളുടെ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളിലേക്ക് തിരിക്കും.
പരസ്യം കണ്ട് കുട്ടികള്‍ എന്തെങ്കിലും ചോദിച്ചാല്‍ മിക്ക രക്ഷിതാക്കളും അതൊന്നും ശ്രദ്ധിക്കുകയേ ഇല്ല. ചിലരാകട്ടെ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള എന്തെങ്കിലും ഉത്തരമാവും നല്‍കുക.
എന്നാല്‍ ഇങ്ങനെയുള്ള ഉത്തരം നല്‍കലും ചോദ്യത്തിനുനേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നതും നല്ലതല്ല എന്നാണ് വിദഗ്ദ്ധാഭിപ്രായം. കുട്ടികളെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കില്ലെന്നും ശരിയായ ഉത്തരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കണമെന്നുമാണ് അവര്‍ പറയുന്നത്.
ചോദ്യത്തെ അവഗണിക്കുകയോ ശരിയായ ഉത്തരം നല്‍കാനിരിക്കുകയോ ചെയ്യുന്നത് കുട്ടികളുടെ മനസ് വികലമാക്കാനേ ഉപകരിക്കൂ എന്നും അവര്‍ പറയുന്നു.