ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ത്യക്കാരും

Last Modified ബുധന്‍, 27 മെയ് 2015 (11:39 IST)
ലോകത്തെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വനിതകള്‍. അമേരിക്കയിലെ ഫോബ്സ് മാസിക‍ നടത്തി‍യ സര്‍വെ ഫലപട്ടികയിലാണ് നാലു ഇന്ത്യന്‍ വനിതകള്‍ സ്ഥാനം പിടിച്ചത്. പട്ടികയില്‍ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ(30-ആം സ്ഥാനം), ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍(35-ആം സ്ഥാനം), ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ(85-ആം സ്ഥാനം), എച്ച്ടി മീഡിയ ചെയര്‍പേഴ്സണ്‍ ശോഭന ഭാര്‍ട്യ(93-ആം സ്ഥാനം) എന്നിവരാണ് ഇടം പിടിച്ചത്.

ഇവരെ കൂടാതെ രണ്ട് ഇന്ത്യന്‍ വംശജരും പട്ടികയില്‍ ഇടം പിടിച്ചു. പെപ്‌സികോ അധ്യക്ഷ ഇന്ദ്ര നൂയി(15) , സിസ്‌കോയിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പദ്മശ്രീ വാരിയര്‍(18) എന്നിവരാണ്
അവര്‍. പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ളിന്റണ്‍ രണ്ടാം സ്ഥാനത്തും ബില്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ സഹസ്ഥാപക മെലിണ്ട ഗേറ്റസ് മൂന്നാം സ്ഥാനവും ഇടം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :