സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2022 (10:07 IST)
ലോകത്ത് ദേഷ്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ സ്ത്രീകളാണെന്ന് സര്‍വ്വേ. ഗാലപ്പ് വേള്‍ഡ് പോള്‍ 2012 മുതല്‍ 2021 വരെ 150 രാജ്യങ്ങളിലായി 1.2 ദശലക്ഷം ആളുകളില്‍ നടത്തിയ സര്‍വ്വേ അനുസരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 10 വര്‍ഷം മുമ്പ് സ്ത്രീകളുടെയും പുരുഷന്മാരുടെ കോപത്തിന്റെ അളവ് തുല്യമായിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിനുശേഷം സ്ത്രീകള്‍ക്കിടയിലെ സമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിക്കുകയും അതോടൊപ്പം ദേഷ്യം വര്‍ദ്ധിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
പുരുഷന്മാരെക്കാള്‍ 6% കൂടുതലാണ് സ്ത്രീകളിലെ കോപത്തിന്റെ തോത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ത്രീകളുടെ സമ്മര്‍ദ്ദത്തിന്റെയും കോപത്തിന്റെയും തോത് മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെതിനേക്കാള്‍ ഇരട്ടിയാണ്. കൊറോണ വ്യാപനത്തിനുശേഷം ഇത് വര്‍ദ്ധിക്കുകയാണ് ചെയ്തത്.