കുട്ടികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കിയെന്ന പ്രചരണം വ്യാജമെന്ന് ഇന്ത്യന്‍ റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (13:17 IST)
കുട്ടികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കിയെന്ന പ്രചരണം വ്യാജമെന്ന് ഇന്ത്യന്‍ റെയില്‍വേ. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. 2020 മാര്‍ച്ച് ആറിലെ സര്‍ക്കുലര്‍ പ്രകാരമാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടെന്ന് നിയമം വന്നത്. എന്നാല്‍ പ്രത്യേകം ബെര്‍ത്തോ സീറ്റോ വേണമെങ്കില്‍ പണം നല്‍കണമെന്നും നിയമത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :