ടിക്കറ്റ് മുതൽ ഹോട്ടൽ റൂം വരെ ബുക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പുമായി റെയിൽവേ

പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ രംഗത്ത്.

ന്യൂഡൽഹി| സജിത്ത്| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (11:11 IST)
പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ രംഗത്ത്. രാജ്യത്തെ ട്രെയിൻ യാത്ര സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ ആപ്പുമായി റെയില്‍‌വേ എത്തുന്നത്. രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികൾ, ലോഞ്ചുകൾ, പോർട്ടർ, ടാക്സി സൗകര്യങ്ങൾ എന്നീ വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക.

ഇതേ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്കിങ്ങ് ചെയ്യുന്നതിനുള്ള സൌകര്യവുമുണ്ട്. കൂടാതെ സ്റ്റേഷനുകൾക്കു പുറത്തുള്ള റസ്റ്ററന്റിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ റൂം ബുക്ക് ചെയ്യാനും സാധിക്കും. അടുത്തവർഷമാദ്യത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കുകയെന്ന് റയി‌വേ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :