Rijisha M.|
Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (13:49 IST)
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ദ്വീപിലെത്തിയത്. പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നൽകിയെന്ന് നാവികസേന അറിയിച്ചു.
മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എക്‌സ്‌റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് തന്നെ ചെയ്യും. ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറുകയായിരുന്നു.
ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം മാത്രമേ ഓസ്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ
അഭിലാഷ് ടോമിയെ കൊണ്ടുപോകേണ്ടതെന്നതിന് തീരുമാനമാകൂ. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.