ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക് നാവിക സേനയുടെ വെടിവെപ്പ് ഗൗരവമായി എടുക്കുന്നതായി വിദേശകാര്യ മന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (09:00 IST)
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക് നാവിക സേനയുടെ വെടിവെപ്പ് ഗൗരവമായി എടുക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെയാണ് ഗുജറാത്ത് തീരത്ത് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

സംഭവം ഗുജറാത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ നാവിക സേന കസ്റ്റഡിയില്‍ എടുത്തതായും ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :