വയലിൽ പതിച്ചത് ഉൽക്ക? അമ്പരപ്പ് മാറാതെ ഗ്രാമവാസികൾ

പാ​റ​ക്ക​ല്ലി​നോ​ട് സാ​മ്യ​മു​ള്ള വ​സ്തു ഇ​പ്പോ​ൾ ബി​ഹാ​ർ മ്യൂ​സി​യ​ത്തി​ലാ​ണ്.

Last Modified ശനി, 27 ജൂലൈ 2019 (15:42 IST)
ബി​ഹാ​റി​ലെ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ വ​യ​ലി​ൽ പ​തി​ച്ച​ത് ഉ​ൽ​ക്ക​യെ​ന്ന് സം​ശ​യം. 13 കി​ലോ ഭാ​ര​മു​ള്ള കാ​ന്തി​ക​ ആകർഷണമുള്ള വ​സ്തു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​യ​ലി​ൽ പ​തി​ച്ച​ത്. പാ​റ​ക്ക​ല്ലി​നോ​ട് സാ​മ്യ​മു​ള്ള വ​സ്തു ഇ​പ്പോ​ൾ ബി​ഹാ​ർ മ്യൂ​സി​യ​ത്തി​ലാ​ണ്. കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി ഇ​തി​നെ ശ്രീ​കൃ​ഷ്ണ സ​യ​ൻ​സ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഉ​ൽ​ക്കാ​ശി​ല ത​ന്നെ​യാ​ണി​തെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി​യാ​ണി​ത്. പൊ​ട്ടി​ത്ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഉ​ൽ​ക്കാ​ശി​ല. സാ​ധാ​ര​ണ പാ​റ പോ​ലെ​യാ​ണ് ഉ​ൽ​ക്കാ​ശി​ല​യു​ടെ​യും രൂ​പം. എ​ന്നാ​ൽ ഇ​വ​യ്ക്കു സ​മീ​പം ഇ​രു​മ്പ് കൊ​ണ്ടു​വ​ന്നാ​ൽ ആ​ക​ർ​ഷി​ക്കും.

ഭൂ​മി​ക്കു നേ​രെ തീ​പി​ടി​ച്ചു പാ​ഞ്ഞെ​ത്തി​യ​തി​നാ​ൽ ചൂ​ടേ​റി പ​ല ഭാ​ഗ​ങ്ങ​ൾ​ക്കും ന​ല്ല തി​ള​ക്ക​മാ​യി​രി​ക്കും. അ​ത്ത​രം തി​ള​ക്ക​മേ​റി​യ ചി​ല ക​ഷ​ണ​ങ്ങ​ളും ബി​ഹാ​റി​ലെ പാ​ട​ത്തു നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. ‌ഉ​ൽ​ക്ക​യു​ടെ​യോ ഛിന്ന​ഗ്ര​ഹ​ത്തി​ന്റെ​യോ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് മു​ഴു​വ​ൻ ക​ത്തി​ത്തീ​രും മു​ൻ​പ് ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :