ശ്രീനു എസ്|
Last Modified വെള്ളി, 2 ഏപ്രില്‍ 2021 (13:42 IST)
പുല്‍വാമയില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്ന് ലഷ്കര്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ അതിന് തയ്യാറാവാതെ വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ രണ്ടു പ്രാദേശിക വാസികള്‍ക്ക് പരിക്കേറ്റു. ഇസ്രത് ജാന്‍, ഗുലാം നബി ദാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.