ശ്രീനു എസ്|
Last Updated:
ഞായര്‍, 8 നവംബര്‍ 2020 (18:38 IST)
കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. കശ്മീരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ നിലവില്‍ തുടരുകയാണ്. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം ഭീകരര്‍ നടത്തിയതിനെ സൈന്യം ചെറുക്കുകയായിരുന്നു.
ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാലു സൈനികരാണ് വീരമൃത്യുവരിച്ചത്. കഴിഞ്ഞ ദിവസം ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സൈയ്ഫുള്ളയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.