എന്തുകൊണ്ട് ട്വിറ്ററില്‍ നൂറുകണക്കിന് ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നു?

ശ്രീനു എസ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (14:30 IST)
എന്തുകൊണ്ട് ട്വിറ്ററില്‍ നൂറുകണക്കിന് ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നു എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍ അധികൃതര്‍. നേരത്തേ നിരവധി പ്രമുഖര്‍ തങ്ങളുടെ ഫോളേവേഴ്‌സില്‍ നൂറുമുതല്‍ ആയിരക്കണക്കിനു ഫോളോവേഴ്‌സിന്റെ കുറവു വരുന്നതായി പരാതി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും പരാതി പറഞ്ഞിരുന്നു. അക്കൗണ്ടുകളില്‍ വരുന്ന ശുദ്ധികലാശം മൂലമാണ് ഇത്തരം കുറവുകള്‍ വരുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

അതേസമയം ട്വിറ്ററിനു പകരം ഇറക്കിയ കൂ ആപ്പ് തരംഗമാകുകയാണ്. നൈജീരിയ ട്വിറ്റര്‍ നിരോധിച്ച് ഒരാഴ്ച ആയപ്പോഴേക്കും കൂ ആപ്പ് നൈജീരിയയിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :