അതിർത്തിയിൽ നിന്നും ചൈനീസ് സേന പിൻമാറണം: പ്രശ്‌നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജൂണ്‍ 2020 (12:50 IST)
ചൈനയുമായുള്ള അതിർത്തിപ്ര‌ശ്‌നം പരിഹരിക്കുന്നതിനായി ഉപാധി മുന്നോട്ട് വെച്ച് ഇന്ത്യ.ചൈനീസ് സേന നിലവിലുള്ള പ്രദേശത്ത് നിന്ന് പിന്മാറണമെന്നും അതിർത്തിയിൽ നിന്നും ടാങ്കുകളും തോക്കുകളും പിൻവലിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.ശനിയാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ ഈ നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ചൈനീസ് സേന മെയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യയുടെ നിർദേശം.ശനിയാഴ്ച്ച ഇന്ത്യയും ചൈനയും തമ്മിൽ ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്‌ച.ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :