ശ്രീനു എസ്|
Last Modified ശനി, 27 മാര്‍ച്ച് 2021 (22:07 IST)
കഴിഞ്ഞ ആഴ്ചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വെറുതെ വിട്ടയച്ചു. 54 മത്സ്യത്തൊഴിലാളികളെയാണ് കഴിഞ്ഞ ഒരാഴാചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. അതിര്‍ത്തി കടന്ന് ശ്രീലങ്കയുടെ പ്രാദേശിക ജലാശയങ്ങളില്‍ പ്രവേശിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളൊബോയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഈ വിവരം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ അറിയിച്ചത്. കഴിഞ്ഞ 24നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 40 പേരെ വെള്ളിയാഴ്ചയും ബാക്കി 14 പേരെ ഇന്നുമാണ് വിട്ടയച്ചത്.