അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (18:55 IST)
കൊവിഡിന്റെ പുതിയ വകഭേദമായ
XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. ഒമിക്രോണിനേക്കാൾ 10 ശതമാനം പകർച്ചശേഷി കൂടിയതാണ് പുതിയ വകഭേദം.
ലോകമെങ്ങും മൂന്നാം തരംഗത്തിന് കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ XE വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ XE സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്.
ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, XE ഇന്ത്യയിൽ വൻതോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.