ന്യൂഡല്‍ഹി|
vishnu|
Last Updated:
ഞായര്‍, 8 മാര്‍ച്ച് 2015 (16:20 IST)
വിവാദ ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മ. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇത് വ്യക്‌തമാക്കിയത്. നിര്‍ഭയയ്‌ക്ക് സംഭവിച്ചത് എന്താണെന്ന് ലോകം മനസിലാക്കണം. രണ്ടു വര്‍ഷത്തിലേറെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വേദനയാണിത്. കുറ്റവാളികളെ അനുകൂലിക്കുന്നവരാരെങ്കിലും ഉണ്ടെങ്കില്‍ സത്യം തിരിച്ചറിയണം. ഡോക്യുമെന്ററിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
വനിതാ ദിനമായ ഇന്ന് ബി.സി.സിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ലെസ്ലി ഉദ്‌വിനാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. നിര്‍ഭയ പെണ്‍കുട്ടിയെ കുറിച്ച് ഇന്ത്യാസ് ഡോട്ടര്‍ എന്ന പേരിലാണ് ബി.ബി.സി. ഡോക്യുമെന്ററി തയ്യാറാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ന്യായീകരണമായി പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യുട്യൂബില്‍ നിന്നും ഡോക്യുമെന്ററിയുടെ ഭാഗങ്ങള്‍ അധികൃതര്‍ പിലന്‍വലിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഡല്‍ഹി കൂട്ടമാനഭംഗകേസില്‍ ഇരയെ്‌ക്കതിരെ മോശമായ പരാമര്‍ശം നടത്തിയ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കി. എം.എല്‍ ശര്‍മ്മ, എ.കെ സിംഗ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. നിര്‍ഭയയെ്‌ക്കതിരെ ഇവര്‍ നടത്തിയ പരാമര്‍ശം രാജ്യ വ്യാപകമായി കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.