വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (09:49 IST)
ഡൽഹി; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് എന്നത് ആശങ്ക വഎധിപ്പിയ്ക്കുകയാണ്.
ഇന്നലെ മാത്രം 1,290 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 82,066 ആയി. 39,42,361 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,95,933 പേർ നിലവിൽ ചികിത്സയിലുണ്ട്. 11,16,842 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,94,29,115 സാംപിളുകൾ രാജ്യത്താകെ ടെസ്റ്റ് ചെയ്തു.