ഇന്ത്യ റഷ്യയുടെ മുങ്ങിക്കപ്പല്‍ വാടകയ്ക്കെടുത്തു

ഇന്ത്യ, റഷ്യ, അന്തര്‍വഹിനി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (12:04 IST)
നാവികസേനയ്ക്കായി റഷ്യയില്‍ നിന്നും വീണ്ടും മുങ്ങിക്കപ്പല്‍ വാടകയ്ക്കെടുത്തു. ഇത് രണ്ടാമത്തെ അന്തര്‍വഹിനിയാണ് ഇന്ത്യ വാടകയ്ക്കെടുത്തിരിക്കുന്നത്.
പരമ്പരാഗത ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള അനുമതി മാത്രമാണ് വാടകകരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാര്‍ പ്രകാരം മുങ്ങിക്കപ്പലില്‍ നിന്നും ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കില്ല.

നാവികസേനയ്ക്കായി 2011 ല്‍ റഷ്യയില്‍ നിന്നും ഐ.എന്‍.എസ് ചക്രയെന്ന അന്തര്‍വാഹനി പത്ത് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്തിരുന്നു. 9700 ലക്ഷം ഡോളറാണ് മുങ്ങിക്കപ്പലിന്റെ വാടക. ഇതിനുപുറമേയാണ് പുതിയ അന്തര്‍വാഹനികൂടി വാടകയ്ക്കെടുക്കുന്നത്. തുടര്‍ച്ചയായ അപകടങ്ങളേത്തുടര്‍ന്ന് ഇന്ത്യയുടെ അന്തര്‍വാഹിനി ശേഷി കുറഞ്ഞിരുന്നു.

തദ്ദേശീയമായി അന്തര്‍വാഹിനികള്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് അന്തര്‍വാഹിനികള്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. ഇതിനിടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് ചൊവ്വാഴ്ച കടലിലെ പരീക്ഷണസഞ്ചാരം തുടങ്ങി. കടലിന്നടിയില്‍ നിന്ന് പോലും ആണവായുധം പ്രയോഗിക്കാനുള്ള ശേഷിയുള്ളതാണ് ഇത്. കൂടാതെ ശത്രുക്കളുടെ കണ്ണില്‍ പെടാതെ ഏറെനാള്‍ കടലിന്നടിയില്‍ കഴിയാനും ഇതിന്‍ സാധിക്കും.

1990 കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെതുടര്‍ന്ന് നിര്‍മ്മാണം നിന്നുപോയ അലുക വിഭാഗത്തില്‍ പെടുന്ന ആണവ അന്തര്‍വാഹനിയുടെ ഹള്‍ (കപ്പലിന്റെ പള്ളഭാഗം) ലഭിക്കാന്‍ ഇന്ത്യ ശ്രമം തുടരുകയാണ്.
ഇത് ലഭ്യമാകുന്നത് നാവിക സേനയുടെ ശക്തി വര്‍ദ്ധിക്കുന്നതിന് ഇടയാക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :