ഒറ്റ ദിവസം 26,506 പേർക്ക് രോഗബാധ, 475 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷത്തിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 10 ജൂലൈ 2020 (12:55 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,506 പേർക്ക് രോഗബാധ, ഒരു ദിവസം രാജ്യത്ത് റിപ്പോർറ് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുകയാണ് 7,93,802 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇന്നലെ മാത്രം 475 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 21,604 ആയി വർധിച്ചു.

2,76,685 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4,95,513 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,30,599 ആയി. 9,667 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 1,26,581 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 73,728 പേർക്കാണ്. 1,765 പേർ തമിഴ്നാട്ടിൽ മരണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :