സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജനുവരി 2022 (10:57 IST)
രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നു. രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2,55,874 പേര്‍ക്കാണ്. ഇത് കഴിഞ്ഞ ദിവസത്തുനിന്ന് 50,190 കേസുകള്‍ കുറവാണ്. അതേസമയം രോഗബാധിതരായിരുന്ന 2,67,753 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 614 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 22,36,842 പേരാണ്. നിലവിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.52 ശതമാനമാണ്.