പ്രതിദിന കേസുകള്‍ നാലുലക്ഷം കടന്നു!, ആരും സുരക്ഷിതരല്ല

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (12:14 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,993 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂലം 3523 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,91,64,969 ആയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധമൂലം 2,11,853 പേരാണ് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 32,68,710 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 15.49 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :