രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,302 പേര്‍ക്ക്; മരണം 267

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (11:05 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,302 പേര്‍ക്ക്. കൂടാതെ 11,787 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 267 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,24,868 ആണ്. ഇത് 531 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം 0.36 ശതമാനമായി കുറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :