സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (09:35 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,72,433 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,59,107 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം 1008 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15,33,921 ആയി.
അതേസമയം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണ്. ഇതുവരെ 167.87 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കൊവിഡ് മരണം 4,98,983 ആയി.