രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24മണിക്കൂറിനിടെയിലെ കൊവിഡ് മരണങ്ങള്‍ 2,795

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (11:35 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 1,27,510 പേര്‍. കൂടാതെ 2,795 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,55,287 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയിട്ടുണ്ട്.

ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 3,31,895 പേരാണ്. നിലവില്‍ 18,95,520 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 21.60 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :