ശ്രീനു എസ്|
Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (10:47 IST)
രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 630 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 59,856 പേര്‍ക്ക് കൊവിഡ് മുക്തി ലഭിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,66,177 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,43,473 ആണ്.