രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,575 പേര്‍ക്ക്; മരണം 145

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (10:39 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,575 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 7416 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം ബാധിച്ച 145 പേരുടെ മരണം പുതിയതായി സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,962 ആണ്. ഇതുവരെ 179.3 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :