ഒരു മാസം വീട്ടുവാടക 15 ലക്ഷം, ചിലവഴിച്ചത് കോടികൾ, ഓസ്ട്രേലിയയിലെ ഇന്ത്യൻ അംബാസഡറെ തിരിച്ചുവിളിച്ച് കേന്ദ്രം !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (15:54 IST)
ഡൽഹി: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഓസ്ട്രേലിയയിലെ ഇന്ത്യൻ അംബാസഡർ രേണു പാലിനെ തിരികെ വിളിച്ച് വിദേശകാര്യ മന്ത്രാലയം. സർക്കാർ ഫണ്ടിൽ ക്രമക്കേട് നടത്തി കോടികൾ ചിലവിട്ടു എന്ന് അന്വേഷനത്തിൽ കങ്ങെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

15 ലക്ഷം രൂപ മാസ വാടകയുള്ള അപ്പാർട്ട്‌മെന്റിലാണ് ഓസ്‌ട്രേലിയയിൽ ഇവർ താമസിച്ചിരുന്നത്. ഈ വസതിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിരുന്നില്ല. വീടിന് വാടകയിനത്തിൽ മാത്രം കോടികൾ രേണു പാൽ വകമാറ്റി ചിലവഴിച്ചതായി സെൺട്രൽ വിജിലൻസ് കമ്മീഷന്റെ നിർദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രേണു പാലിനെതിരെ ആരോപണം ശക്തമായതോടെ വിയന്നയിലെത്തി അന്വേഷന സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടതോടെ രേണുവിനെ ഹെഡ്‌ ക്വാർട്ടേഴ്സിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :