ദേശീയതയെന്നാൽ ഭാരത് മാതാ കീ ജയ്, ബാക്കിയുള്ളതെല്ലാം ഓരോരുത്തരും പ്രശ്നങ്ങ‌ൾ തീർക്കാൻ വേണ്ടി മാത്രം പറയുന്നത്: അനുപം ഖേര്‍

ദേശീയതയെന്നാൽ ഭാരത് മാതാ കീ ജയ്, ബാക്കിയുള്ളതെല്ലാം ഓരോരുത്തരും പ്രശ്നങ്ങ‌ൾ തീർക്കാൻ വേണ്ടി മാത്രം പറയുന്നത്: അനുപം ഖേര്‍

ന്യൂഡൽഹി| aparna shaji| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (17:48 IST)
ദേശീയതയുടെ നിർവചനം ഭാരത് മാത കീ ജയ് എന്നാണെന്ന് ബോളീവുഡ് നടൻ അനുപം ഖേര്‍ ട്വിറ്ററിൽ കുറിച്ചു. കഴുത്തിൽ കത്തി വെച്ചാലും
ഭാരത് മാതാ കീ ജയ് വിളിക്കില്ല എന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയെ എതിർത്തുകൊണ്ടായിരുന്നു അനുപം ഖേര്‍ ടിറ്ററിൽ കുറിച്ചത്.

ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ദേശീയതയെന്നാൽ ഭാരത് മാതാ കീ ജയ് എന്നാണെന്നും ബാക്കിയുള്ളതെല്ലാം ഓരോരുത്തരും പ്രശ്നങ്ങ‌ൾ തീർക്കാനുള്ള ഒഴിവ് കഴിവിനു വേണ്ടി പറയുന്നതാണെന്നും ബി ജെ പി അനുകൂലി കൂടിയായ അനുപം ട്വീറ്റ് ചെയ്തു.

ഞായറാഴ്‌ച പങ്കെടുത്ത ഒരു പരിപാടിക്കിടയിലായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ വിവാദമായ പരാമാർശം . ജെഎന്‍യു സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിപ്പിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഒവൈസിയുടെ വിവാദ പ്രസ്താവന.

ഒവൈസിയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി രാംദാസ് ഖാദവും ഗോരഖ്പൂരിലെ ലോക്‌സഭാംഗവുമായ യോഗി ആദിത്യനാഥും കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. ഇന്ത്യയെ ബഹുമാനിക്കാത്ത ഒവൈസിക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും ഒവൈസി പാക്കിസ്താനിലേക്ക് പോയില്ലെങ്കില്‍, അയാളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ഖാദവ് പറഞ്ഞു.ഇത്തരത്തിലുളള പച്ച വിഷപ്പാമ്പുകളെ വളര്‍ത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :