ഇന്ത്യയുടെ ഓപ്പറേഷന്‍ കണ്ട് പാകിസ്ഥാന്‍ ഭയന്നുപോയി: മനോഹർ പരീക്കർ

പാകിസ്ഥാന്‍ , മനോഹർ പരീക്കർ , മ്യാന്‍മര്‍ , ഇന്ത്യ പാകിസ്ഥാന്‍
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (12:54 IST)
ഇന്ത്യയുടെ ഏത് ആക്രമണവും ഏത് നിമിഷവും ചെറുക്കാന്‍ തയാറാണെന്ന പാകിസ്ഥന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാറിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രംഗത്ത്. മ്യാൻമർ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ഭീകരവേട്ട കണ്ടു ഭയപ്പെട്ടവരാണ് പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മ്യാന്‍മര്‍ അതിര്‍ത്തിയിലെ രഹസ്യ ഓപ്പറേഷന്‍ സുരക്ഷാ സാഹചര്യത്തിന്റെ മനോഭാവം മാറ്റി മറിച്ചു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ചെറിയൊരു നടപടിയെടുത്തപ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ടവരുടെ ആത്മവിശ്വാസവും കരുത്തും വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ യെമനിലായാലും ഇറാഖിലായാലും
അംഗീകരിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ്
റാത്തോഡ് പറഞ്ഞു. മ്യാന്‍മര്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ സൈനിക നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്ത്യയുടെ മ്യാന്‍മര്‍ ഓപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉത്തരവ് പ്രകാരമാണ് മ്യാന്‍മറില്‍ അതിര്‍ത്തി കടന്ന് സൈനിക നടപടി നടത്തിയതെന്നും. ഭീകരര്‍ക്ക് അഭയം നല്‍കുന്ന അയല്‍രാഷ്ട്രങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഭികരവേട്ടയെ തള്ളി മ്യാന്‍മര്‍ രംഗത്തെത്തി. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്ത തെറ്റാണ്. അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതിനായി മ്യാന്‍മര്‍ മണ്ണ് ഉപയോഗിക്കാന്‍ കലാപകാരികളെ അനുവദിക്കില്ലെന്നും മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കി. മ്യാൻമർ പ്രസിഡന്റൻഷൽ ഓഫിസിലെ ഡയറക്ടർ സ്വഹാറ്റെ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :