പാകിസ്ഥാന് ഒബാമയുടെ മുന്നറിയിപ്പ്; മുഴുവന്‍ ഭീകരസംഘടനകളെയും ഇല്ലാതാക്കണം

 ബരാക് ഒബാമ , പാകിസ്ഥാന്‍ , അമേരിക്ക, നരേന്ദ്ര മോഡി , നരേന്ദ്ര മോദി
വാഷിങ്ടൺ| jibin| Last Modified ഞായര്‍, 24 ജനുവരി 2016 (17:21 IST)
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകരസംഘടനകളെയും എത്രയും വേഗം ഇല്ലാതാക്കണമെന്ന് പാകിസ്ഥാന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനിലുള്ള ഭീകരര്‍ക്കും സംഘടകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ അവര്‍ക്ക് സാധിക്കും. തീര്‍ച്ചയായും പാകിസ്ഥാന്‍ അത് ചെയ്യണമെന്നും ഒബാമ പറഞ്ഞു.

പട്ടാന്‍കോട്ടിലെ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഃഖത്തിനൊപ്പം അമേരിക്കയും പങ്കുചേരുകയാണ്. ആക്രമണത്തില്‍ പോരാടി സ്വന്തം ജീവൻ ത്യജിച്ച പട്ടാളക്കാരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ താന്‍ പങ്കുചേരുകയാണ്. ഭീകരവാദയ്‌ക്കെതിരെ ഇന്ത്യയും അമേരിക്കയും ഇനിയും ഒരുമിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടാന്‍കോട്ടിലെ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം തുടരുന്നത് മികച്ച കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇന്ത്യ– ബന്ധം ഈ നൂറ്റാണ്ടിലെ തകർക്കാൻ സാധിക്കാത്ത ഒന്നാണെന്നും ഒബാമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :