സമാധാന ചർച്ചകൾക്കില്ല എന്ന പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ

സമാധാന ചർച്ചകൾക്കില്ല എന്ന പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ

ന്യൂഡ‌ൽഹി| aparna shaji| Last Updated: വെള്ളി, 8 ഏപ്രില്‍ 2016 (11:53 IST)
സമാധാന ചർച്ചകൾ നിർത്തിവെച്ചുവെന്ന പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ. സമാധാന ചർച്ചയിൽ നിന്നുമുള്ള പിൻമാറ്റം കരാറുകൾക്ക് ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ന്യൂഡ‌ൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൂടുതൽ തെളിവെടുപ്പിനായി എത്തിയ പാക് അന്വേഷണ സംഘത്തെ സുരക്ഷാസേനകളിലേയും സൈന്യത്തിലെ സാക്ഷികളേയും കാണാൻ അനുവദിച്ചില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് അറിയിച്ചു. എന്നാൽ ഭീകരാക്രമണം അസൂത്രണം ചെയ്തതാണെന്ന പാകിസ്താന്റെ ആരോപണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

എന്നാൽ ഇന്ത്യയുമായി സഹകരിക്കില്ലെന്ന പാക് ഹൈക്കമീഷണറുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. ഇന്ത്യയുമായി സമാധാന ചർച്ചകൾ തുടരുമെന്നും തീരുമാനങ്ങ‌ൾ എടുക്കുമെന്നും പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർത്താൻ കാരണം കാശ്മീർ പ്രശ്നമാണെന്നും ഇന്ത്യയാണ് അസ്വാരസ്യങ്ങ‌ൾക്ക് മുഖ്യ കാരണമെന്നും പാകിസ്താൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് ഇന്നലെ അറിയിച്ചിരുന്നു. പത്താൻ‌കോട്ട് ഭീകരാക്രമണത്തിൽ കൂടുത‌ൽ തെളിവെടുപ്പിനായി പാക് അന്വേഷണ സംഘം ഇന്ത്യയിലേക്ക് വന്നത് പാകിസ്താനിൽ അന്വേഷണം നടത്താൻ ഇന്ത്യയെ അനുവദിക്കാമെന്ന ധാരണയിൽ ആയിരുന്നില്ലെന്നും ബാസിത് പറഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :