ജമ്മു|
jibin|
Last Modified ചൊവ്വ, 6 ജനുവരി 2015 (14:53 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ആയിരങ്ങള്‍ പലായനം ചെയ്യുന്നു. ഇതുവരെ പതിനായിരത്തോളം ഗ്രാമീണര്‍ വീട് വിട്ട് പോയതായാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
ഇന്നലെ രാത്രി മുതല്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചതോടെ അതിര്‍ത്തി സംഘര്‍ഷ മേഖലയായി തീരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. ജനവാസകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്റെ ഷെല്ലാക്രമണം നടത്തുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ വരെ ഷെല്ലുകള്‍ പതിച്ചു. സാംബ, കത്തുവ ജില്ലകളില്‍ നടന്ന പാക്ക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
പാകിസ്താന്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യാ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പീരങ്കികളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയും ഷെല്ലാക്രമണമുണ്ടായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.