അതിര്‍ത്തിയിലെ വെടിവെപ്പ്: പാക്കിസ്ഥാനെ കൈകാര്യം ചെയ്യുമെന്ന് പരീക്കര്‍

 ഇന്ത്യ-പാക്ക് അതിര്‍ത്തി, വെടിവെപ്പ് , മനോഹര്‍ പരീക്കര്‍ , ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (13:22 IST)
അതിര്‍ത്തിയില്‍ ഇനിയുമൊരു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാനെതിരെ ശക്തമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര അതിര്‍ത്തിയിലെ പ്രശ്നങ്ങളും അതിര്‍ത്തി ലംഘനവും പതിവ് പോലെ തുടരുകയാണെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സേന ഒരിക്കലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിവെച്ച് ഭീകരര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അവസരമൊരുക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജമ്മു ജില്ലയിലെ പnല്ലന്‍വാലാ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികനു പരുക്കേറ്റിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പരീക്കര്‍ രംഗത്തെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :