ശ്രീനു എസ്|
Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (13:00 IST)
അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളെ പോലെ ഇന്ത്യയും ഫ്ളെക്സ് ഫ്യുവലിലേക്ക് മാറുന്നു. ഇത് സംബന്ധിച്ച് എസ് ഐഎഎമ്മിനോടും ഓട്ടോമൊബൈല്‍ കമ്പനികളുടെ സിഇഓമാരോടും ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ധന വില 100കടന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ളെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്.
നിലവില്‍ പമ്പില്‍ നിന്ന് കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. ഏഥനോള്‍ ജൈവ ഇന്ധനമായതിനാല്‍ കരിമ്പ്, ചോളം , പരുത്തിത്തണ്ട് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളില്‍ ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ ഇത് 70 ശതമാനമാണ്.