ഇന്ത്യന്‍ ജയിലുകള്‍ ഭീകരരുടെ സുഖവാസകേന്ദ്രം!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 31 ജൂലൈ 2014 (14:12 IST)
ഇന്ത്യന്‍ ജയിലുകളില്‍ എത്തുന്ന ഭീകരര്‍ ജയിലഴികള്‍ക്കിടയില്‍ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജീവിക്കണമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം ഇന്ത്യന്‍ ജയിലുകള്‍ മറ്റെല്ലയിടങ്ങളിലേക്കാളും ഭീകരര്‍ക്ക് സുരക്ഷയും സന്തോഷവും തങ്ങളുടെ കമാന്‍ഡര്‍മാരുമായി സംസാരിക്കാനുള്ള അവസരവും ഒരുക്കി കൊടുക്കും.

അമ്പരന്ന് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. രാജ്യത്തേ പ്രമുഖ ജയിലുകളേക്കാളും പക്ഷേ തീവ്രവാദികള്‍ ഇഷ്ടപ്പെടുന്നത് ബംഗാളിലെ ജയിലുകളാണ് എന്നു മാത്രം. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൊയ്‌ബ, ഐഎസ്‌ഐ തീവ്രവാദികള്‍ക്ക് ഈ ജയിലുകളില്‍ പരമ സുഖമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രവര്‍ത്തകരില്‍ പലരും പാകിസ്‌ഥാന്‍, അഫ്‌ഗാനിസ്‌ഥാന്‍, കശ്‌മീര്‍, ദുബായ്‌ എന്നിവിടങ്ങളിലെ തങ്ങളുടെ സംഘാംഗങ്ങളുമായി സ്‌ക്കൈപ്പ്‌, വി ചാറ്റ്‌, വൈബര്‍, ടാംഗോ തുടങ്ങിയ ആധുനിക വീഡിയോ കോള്‍ സംവിധാനം വഴി ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനായി ആന്‍ഡ്രോയ്‌ഡ് ഫോണുകളും സിംകാര്‍ഡുകളും ജയിലിനുള്ളിലേക്ക്‌ അനായാസം കടത്താന്‍ ജയിലധികൃതര്‍ തന്നെ കൂട്ടുനില്‍ക്കും. മറ്റൊന്നും വേണ്ട ഒരു സ്‌മാര്‍ട്‌ഫോണിന്റെ വിലയ്‌ക്കൊപ്പം 1,500 രൂപ കൂടി നല്‍കിയാല്‍ ജയില്‍ അധികൃതര്‍ തന്നെ തടവുപുള്ളികളുടെ കയ്യില്‍ ഫോണ്‍ എത്തിച്ചു നല്‍കും. ഇനി സിം കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ 150-200 രൂപ നല്‍കിയാല്‍ അതും അധികൃതര്‍ സംഘടിപ്പിച്ചു നല്‍കും.

ഇതൊക്കെ തലമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയാതെയാണെന്നു മാത്രം. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴോ പ്രതികളുമായി പുറത്ത്‌ പോകുമ്പോഴോ ആണ് ഇവര്‍ക്ക് ഫോണ്‍ സംഘടിപ്പിച്ച്‌ നല്‍കുക. രണ്ടു വര്‍ഷം മുമ്പ്‌ ബംഗാളിലെ അഞ്ച്‌ ജയിലുകളില്‍ നടത്തിയ റെയ്‌ഡില്‍ നിന്നും 350 സെല്‍ഫോണുകള്‍ കണ്ടെത്തിയിരുന്നു.

അങ്ങനെയാണ് സംഭവം പുറം ലോകം അറിയുന്നത്. പല ഭാഗങ്ങളാക്കി മാറ്റിയ ഫോണ്‍ പൂന്തോട്ടം, കുളിമുറിയുടെ വിള്ളലുകള്‍ എന്നിങ്ങനെ ഒരാളുടെ കണ്ണ്‌ പെട്ടെന്ന്‌ പതിയാത്ത സ്‌ഥലത്ത്‌ ഒളിപ്പിക്കുകയും പിന്നീട്‌ ആവശ്യം വരുമ്പോള്‍ വീണ്ടും ഒന്നിച്ചു ചേര്‍ത്ത്‌ ഉപയോഗിക്കുകയും ചെയ്യുകയാണ് തടവു പുള്ളികള്‍ ചെയ്യുക.

ഈ ജയിലുകളിലെല്ലാം തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരേ പാര്‍പ്പിച്ചിട്ടുണ്ട് എന്നതാണ് ഇപ്പോള്‍ അധികൃതരെ കുഴയ്ക്കുന്ന പ്രശ്നം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...