ഇസ്ളാമാബാദ്|
aparna shaji|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (09:32 IST)
പാകിസ്ഥാനിൽ ഇനി ഇന്ത്യൻ പരിപാടികൾ പ്രദർശിപ്പിക്കില്ല. ചാനലുകളിലും റേഡിയോകളിയും ഇന്ത്യൻ ഉള്ളടക്കത്തിന് പൂർണ നിരോധനം ഏർപ്പെടുത്താൻ പാകിസ്താൻ തീരുമാനിച്ചു. 2006ലാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് പാകിസ്താനിൽ സംപ്രേഷണം നടത്താൻ അനുമതി നൽകിയത്. ഈ ലൈസൻസിന് ഇപ്പോൾ 10 വയസ്സ്. ഈ ലൈസൻസ് ഇപ്പോൾ റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പാകിസ്ഥാൻ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. ഉത്തരവ് തെറ്റിക്കുന്ന മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. പാകിസ്താനിലെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഉള്ളടക്കം വര്‍ദ്ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിന്
ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ദിനംപ്രതി ഈ പ്രശ്നം വർധിച്ചുവരികയാണ് ചെയ്യുന്നത്. ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാജ്യം മുഴുവൻ കാവൽ ശക്തമാക്കിയിരിക്കുകയാണ്.