aparna shaji|
Last Modified ബുധന്, 5 ഒക്ടോബര് 2016 (10:12 IST)
ഉറി ആക്രമണത്തിന് തിരിച്ചടിയെന്നോണം പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങളിൽ മിന്നലാക്രമണം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ സൈന്യത്തിന്റെ പച്ചക്കൊടി. മുതിർന്ന സൈനികൻ അനൗദ്യോഗികമായി ഇക്കാര്യം അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്.
പാകിസ്ഥാൻ സങ്കേതങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന വാദം ഇതുവരെ പാകിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ കൈവശം തെളിവായിട്ട് വീഡിയോ ഉണ്ടെന്ന് നേരത്തേ സൈന്യം വ്യക്തമാക്കിയിരുന്നു. ഇത് പുറത്തുവിട്ടാൽ മാത്രമേ പാക് സൈന്യം ആക്രമണം സ്ഥിരീകരിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം.
ഉറിയിലെ സൈനിക കേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ സെപ്റ്റംബർ 18ന് ഭീകരർ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങൾക്കുശേഷം
ഇന്ത്യ നൽകിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് രാജ്യമെങ്ങും പ്രശംസ ലഭിച്ചിരുന്നു.