രാജ്യത്ത് ബ്ലാക് ഫംഗസ് പടരുന്നത് കൊവിഡിനെക്കാളും വേഗത്തില്‍; രോഗബാധിതര്‍ പതിനായിരത്തോടടുക്കുന്നു

ശ്രീനു എസ്| Last Updated: ശനി, 22 മെയ് 2021 (17:53 IST)
രാജ്യത്ത് ബ്ലാക് ഫംഗസ് പടരുന്നത് കൊവിഡിനെക്കാളും വേഗത്തിലാണെന്ന് കണക്കുകള്‍. വിവിധ സ്ഥലങ്ങളിലായി രോഗബാധിതര്‍ പതിനായിരത്തോടടുക്കുകയാണ്. നിലവില്‍ 8848 പേരാണ് ചികിത്സയിലുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ 60 ശതമാനം ഉള്ളത്.

കേരളത്തില്‍ 36പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നിന്റെ 23,000അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുള്ളതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :