അടിച്ചമര്‍ത്തപ്പെടുന്നു; ഇന്ത്യയില്‍ അസഹിഷ്‌ണുത വര്‍ദ്ധിച്ചു- ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍

 ഇന്ത്യ, അസ‌ഹിഷണുത, വളരുന്നു, ആംനെസ്റ്റി
ലണ്ടൻ| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (16:17 IST)
ഇന്ത്യയില്‍ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നതിലും ധ്രുവീകരണ പ്രസംഗങ്ങളിലൂടെ നേതാക്കള്‍ സ്പര്‍ദ വളര്‍ത്തുന്നതും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

സംസ്കാര സമൂഹ സംഘടനയുടെ ഔദ്യോഗിക നയങ്ങ‌ൾ ഭരണാധികാരികൾ അടിച്ച്മർത്തുകയാണ്. ഇന്ത്യയിലെ സ്വാതന്ത്യത്തെ ബലമായി അടിച്ചമർത്തുകയാണ്. സർക്കാര്‍ ലജ്ജയില്ലാതെ അതിന് കൂട്ടു നില്‍ക്കുകയാണ്. അസ‌ഹിഷണുത വളർച്ച രൂക്ഷമായതിനാല്‍ സാഹിത്യകാർ, ചിത്രകാരന്മാർ, ശാസ്ത്രഞ്ഞ്ജന്മാർ എന്നിവർ അവരുടെ രാജ്യബഹുമതി തിരിച്ച് നല്‍കിയെന്നും ആംനെസ്‌റ്റി പറയുന്നു.

സംസ്കാര സമൂഹ സംഘടനയുടെ ഔദ്യോഗിക നയങ്ങ‌ൾ ഭരണാധികാരികൾ അടിച്ചമർത്തുകയാണ്. വിദേശ നിക്ഷേപങ്ങ‌ളുടെ പരിമിതിക‌ൾ വർദ്ധിച്ചുവരികയാണ്. മതത്തിന്റെ സമ്മർദ്ദം വർദ്ധിക്കുകയും,
ജാതി- ലിംഗ വിവേചനവും, വ്യാപകമായ ആക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഹാർഡിലിൻ ഹിന്ദു കമ്പനിയുടെ സ്വാ‌ത‌ന്ത്യ പ്രകടനത്തെ ആക്രമിച്ചുവെന്നും ആംനെസ്റ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു.

2015ല്‍ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 2016 ഇന്ത്യന്‍ മനുഷ്യാവകാശത്തിന് മികച്ചതാവട്ടെ എന്നാശംസിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :