ഒമിക്രോൺ ഭീഷണി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ തുടങ്ങില്ല: ജനുവരി 31 വരെ നീട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (20:39 IST)
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടിവെച്ചു. ജനുവരി 31 വരെ വിമാനസർവീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ പടരുന്നതിനാൽ ആഗോള സാഹചര്യം പരിഗണിച്ചാണ് നടപടി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ നിയന്ത്രണങ്ങളോടെ ഈ മാസം പതിനഞ്ചിന് പുനസ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോൺ പടർന്നതോടെ തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിർത്തതോടെയാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :