രാജ്യത്ത് വരള്‍ച്ചാദുരന്തം വീണ്ടും; വെള്ളമെടുക്കാന്‍ പോയ പതിനൊന്നു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

രാജ്യത്ത് വരള്‍ച്ചാദുരന്തം വീണ്ടും; വെള്ളമെടുക്കാന്‍ പോയ പതിനൊന്നു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

മുംബൈ| JOYS JOY| Last Updated: ശനി, 23 ഏപ്രില്‍ 2016 (12:22 IST)
ഇന്ത്യയില്‍ വരള്‍ച്ചാദുരന്തം വീണ്ടും. വെള്ളമെടുക്കാന്‍ പോയ 12 വയസ്സുകാരി പെണ്‍കുട്ടി കുഴഞ്ഞു വീണ്ടു മരിച്ചതിനു പിന്നാലെ മഹാരാഷ്‌ട്രയില്‍ 11കാരനും മരിച്ചു. കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ പതിനൊന്നുകാരനായ ആണ്‍കുട്ടി കിണറില്‍ വീണു മരിക്കുകയായിരുന്നു. സച്ചിന്‍ കെങ്കര്‍ എന്ന കുട്ടിയാണ് മരിച്ചത്. ബീഡ് ജില്ലയില്‍ തന്നെയാണ് ഈ സംഭവവും.

അതേസമയം, രാജ്യത്ത് 330 മില്യണ്‍ ജനങ്ങള്‍ കനത്ത വരള്‍ച്ചയില്‍ കഷ്‌ടപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 256 ജില്ലകള്‍ അതായത് രാജ്യത്തെ നാലിലൊന്ന് ജനവിഭാഗവും വരള്‍ച്ചയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്.

ഇതില്‍ തന്നെ, മഹാരാഷ്‌ട്രയിലെ ബീഡ് ആണ് ഏറ്റവും രൂക്ഷമായി വരള്‍ച്ച ബാധിച്ചിരിക്കുന്ന സംസ്ഥാനം. ജില്ലയിലെ 1, 403 ഗ്രാമങ്ങള്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ട്.

പതിനെട്ടു മീറ്റര്‍ താഴ്ചയുള്ള കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിവീണാണ് സച്ചിന്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഗ്രാമത്തിലെ പമ്പില്‍ വെള്ളമെടുക്കാന്‍ പോയ യോഗിത ദേശായി എന്ന പന്ത്രണ്ടു വയസ്സുകാരി നിര്‍ജ്ജലീകരണം ബാധിച്ച് മരിച്ചത്.

(ചിത്രത്തിന് കടപ്പാട് - ബി ബി സി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :