ശ്രീനു എസ്|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (16:47 IST)
കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കുന്നതിന് ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി). കോവിഡ് 19 മൂലം എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍, അവരുടെ കുടുംബങ്ങളെ പരിപാലിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണിത്. പിഎംകെജിപി പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്നു. കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട കൊറോണ യോദ്ധാക്കളുടെ ആശ്രിതര്‍ക്ക് ഇത് ഒരു സുരക്ഷാകവചം നല്‍കി.
ഇന്‍ഷുറന്‍സ് കമ്പനി ഇതുവരെ 287 ക്ലെയിമുകള്‍ നല്‍കി. കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.പ്രധാന്‍ മന്ത്രി ഗാരിബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) ഇന്‍ഷുറന്‍സ് പോളിസിയില്‍ കോവിഡ് മുന്നണി പോരാളികളുടെ ക്ലെയിമുകള്‍ 2021 ഏപ്രില്‍ 24 വരെ തീര്‍പ്പാക്കുന്നത് തുടരും, അതിനുശേഷം കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ വരും.